ചേരുവകള്‍:

  • ഉണക്കലരി – 1 കപ്പ്
  • ശർക്കര ചീകിയത് – 1/2 കപ്പ്
  • വെള്ളം – 1 1/4 കപ്പ്
  • ഉണക്കത്തേങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് – 1/4 കപ്പ്
  • ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
  • ചുക്കുപൊടി – 1/4 ടീസ്പൂൺ
  • കൽക്കണ്ടം ചെറു കഷ്ണങ്ങൾ ആക്കിയത് – 3 സ്പൂൺ
  • ഉണക്കമുന്തിരി – 8 – 10 എണ്ണം
  • നെയ് – 4 സ്പൂൺ
  • ഉണക്കലരി കഴുകി വെള്ളമൊഴിച്ചു കുക്കറിൽ വേവാൻ വയ്ക്കുക
  • 2 വിസിൽ വന്നാൽ തീ കെടുത്തുക
  • ശർക്കര 1/4 കപ്പ് വെള്ളമൊഴിച്ചു അടുപ്പിൽ വച്ച് ഉരുക്കി അരിപ്പയിലൂടെ അരിച്ചു കരടെല്ലാം നീക്കി എടുക്കുക
  • കുക്കർ സ്വാഭാവികമായി ആവി മുഴുവൻ പോയി തണുത്താൽ തുറന്നു അതിലേക്കു ശർക്കരപ്പാനി ചേർത്ത് ഇടത്തരം തീയിൽ പാകം ചെയ്യുക
  • വെള്ളം വറ്റി കുറുകി പായസപ്പരുവം ആയാൽ ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് തീ കെടുത്തുക
  • നെയ്യിൽ തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും വറുത്തു ചേർക്കുക .
  • കൽക്കണ്ടവും ചേർത്തിളക്കിയാൽ നെയ്പായസം തയ്യാറായി

PC :instagram.com/foodie_mom_and_minions