ചുവടുകട്ടിയുള്ള ചീനിച്ചട്ടിയില്‍ 4 സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി മിശ്രിതം പേസ്റ്റ് ഇട്ട് വഴറ്റി അതില്‍ കറിവേപ്പില, സവാള, പച്ചമുളക്, തക്കാളി ഇവ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, വെള്ളം ഇവ ചേര്‍ത്ത് മൂടി വേവിക്കുക.
നല്ല കുറുകിയ പരുവമാകുമ്പോള്‍ പുഴുങ്ങിയ മുട്ടയില്‍ ഇടയ്ക്കിടെ കീറലുകള്‍ കത്തി കൊണ്ട് ഇട്ട് കറിയിലേക്ക് ചേര്‍ത്ത് നല്ലതുപോലെ വഴറ്റി, കൂട്ട് മുട്ടയില്‍ നല്ലതുപോലെ പിടിയ്ക്കത്തക്കവിധം എടുക്കുക.
ചോറിനോ, അപ്പം, ഇടിയപ്പം ഇവയോടൊപ്പം കൂട്ടാന്‍ പറ്റിയ വിഭവമാണ്.
PC : Instagram.com/beat_the_craving