ഉപ്പിട്ട് വേണം അരി വേവിക്കാൻ .വെന്ത ശേഷം പച്ചരി ചോറ് തണുക്കാൻ വെക്കുക.
തണുത്തശേഷം ഒരു പാനിൽ എണ്ണ ചൂടാകുമ്പോ കടുക് പൊട്ടിച്ചു ഉഴുന്ന് ,ഇഞ്ചി ,പച്ചമുളക് ,റെഡ്ചില്ലി ,കശുവണ്ടി പരിപ്പ് ,ഉണക്കമുന്തിരി ,കറിവേപ്പില ഒക്കെ ചേർത്ത് വഴറ്റുക.
അതിലേക്കു ജീരകപൊടി ചേർക്കാം.
ശേഷം തേങ്ങാ ചേർത്ത് കൊടുക്കണം.
ഒരുപാട് ഫ്രൈ ആകണ്ട .ഒരു രണ്ട് മിൻ ഒന്ന് വഴണ്ട് കഴിയുമ്പോ ചോറ് ചേർത്ത് മിക്സ് ചെയ്യുക .
ഉപ്പിന്റെ പാകം നോക്കുക .ചോറ് ചൂടാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം .
അടിപൊളി ടേസ്റ്റ് ആണ്.കുറേ റെസിപി ഉണ്ട്.
പക്ഷെ എനിക്ക് ഏറ്റവും ടേസ്റ്റി ആയി തോന്നുന്നത് ഈ റെസിപി ആണ്.
കശുവണ്ടി,ഉണക്കമുന്തിരി,ഉഴുന്ന് ഒക്കെ ഓപ്ഷണൽ ആണ്.ഇതൊക്ക ഒരു സ്പെഷ്യൽ ടേസ്റ്റ് തരും.
റേഷൻഅരി ,പൊന്നി അരി ഒക്കെ വെച്ചും ചെയ്യാം.എന്നാലും പച്ചരി ആണ് അടിപൊളി.
കുട്ടികൾക്ക് നല്ലതായി ഇഷ്ടമാകും.
ഒരു കറി ഒന്നും ആവശ്യമില്ല .
വെറുതെ കഴിക്കാൻ പോലും സൂപ്പർ ആണ് .
ബെസ്റ്റ് കോമ്പിനേഷൻ ബീഫ് കറി ആണ് .
PC : Instagram.com/fillurtummy