ചേരുവകള്‍ താറാവിറച്ചി – ഒരു കിലോ മല്ലിപൊടി – രണ്ട് വലിയ സ്പൂണ്‍ മുളകുപൊടി – രണ്ട് ചെറിയ സ്പൂണ്‍ മഞ്ഞള്‍പൊടി – കാല് ചെറിയ സ്പൂണ്‍ കുരുമുളകുപൊടി – കാല് ചെറിയ സ്പൂണ്‍ കറുവാപട്ട – ഒരു കഷ്ണം ഒരിഞ്ചു നീളത്തില്‍ ഗ്രാമ്പു – ആറ് ഏലക്ക – നാല് വെളിച്ചെണ്ണ – കാല് കപ്പ് സവാള – അര കപ്പ്( കനം കുറച്ചു നീളത്തിലരിഞ്ഞത് ) ഇഞ്ചി – രണ്ട് ചെറിയ സ്പൂണ്‍ ( കനം കുറച്ചു നീളത്തിലരിഞ്ഞത് ) ചെറിയ വെളുത്തുള്ളി – പതിനെട്ടു അല്ലി പച്ചമുളക് – ആറെണ്ണം( അറ്റം പിളര്‍ന്നത് ) വിന്നാഗിരി – രണ്ട് വലിയ സ്പൂണ്‍ ഉപ്പു – പാകത്തിന് തേങ്ങാപ്പാല്‍ – ഒരു കപ്പ് (ഒന്നാം പാല്) തേങ്ങാപ്പാല്‍ – മൂന്ന് കപ്പ് ( രണ്ടാം പാല് ) ഉരുളക്കിഴങ്ങ്( ഇടത്തരം ,നലുകശ്നങ്ങലാക്കിയത് – നാല് എണ്ണം വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍ നെയ്യ് – ഒരു ചെറിയ സ്പൂണ്‍ കടുക് – ഒരു ചെറിയ സ്പൂണ്‍ ചുവനുള്ളി (വട്ടത്തിലരിഞ്ഞത്) – രണ്ട് വലിയ സ്പൂണ്‍ കറിവേപ്പില – രണ്ട് തണ്ട് തയ്യാറാകുന്ന രീതി താറാവിറച്ചി കഴുകി വലിയ കഷ്ണങ്ങളാക്കി മുറിക്കുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ മയത്തില്‍ അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഏതാക്രമം സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ടു വഴറ്റുക. അതിനുശേഷം മസാല അരച്ചതും ചേര്‍ത്തിളക്കുക. ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ ഇറച്ചി, വിന്നാഗിരി,ഉപ്പു,രണ്ടാം തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തിളക്കി ഒരു കുഴിവുള്ള തട്ടം കൊണ്ട് മൂടി വേവിക്കുക. കുഴിവുള്ള തട്ടത്തില്‍ വെള്ളം ഒഴിക്കുക(ഇറച്ചി സാവധാനം വേവുവാന്‍ വേണ്ടിയാണിത്) . ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഉരുളക്കിഴങ്ങ് വെന്താലുടന്‍ ഒന്നാം പാല് ചേര്‍ത്ത് ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. എണ്ണയും, നെയ്യും ചൂടാക്കി കടുകിട്ട് പൊട്ടിച്ചു ചുവന്നുള്ളി,കറിവേപ്പില മൂപ്പിച്ചു കറിയില്‍ ഒഴിക്കുക PC : Instagram.com/macaron_gal