
ചേരുവകൾ
- കോഴി-1/2kg
- സവാള അരിഞ്ഞത്-1വലുത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1ടേബിൾ സ്പൂൺ
- തക്കാളി -1എണ്ണം
- പച്ചമുളക്-2,3
- വെളിച്ചെണ്ണ,ഉപ്പ്,കറിവേപ്പില-ആവശ്യത്തിന്
- തേങ്ങയുടെ രണ്ടാം പാൽ-1കപ്പ്
- തേങ്ങയുടെ ഒന്നാം പാൽ-1/2കപ്പ്
- മഞ്ഞൾപൊടി-1/2സ്‌പൂൺ
- മുളക്പൊടി-11/2ടേബിൾ സ്‌പൂൺ
- മല്ലിപ്പൊടി-1ടേബിൾ സ്‌പൂൺ
- ഗരം മസാല-1ചെറിയ സ്‌പൂൺ
- കുരുമുളക്പൊടി-1/2സ്‌പൂൺ
തയ്യാറാക്കുന്ന വിധം
കോഴി ചെറിയ കഷ്ണങ്ങൾ ആക്കി കഴുകി എടുക്കുക.
ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ സവാള അരിഞ്ഞത്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,കറിവേപ്പില ചേർത്തു നന്നായി വഴറ്റുക.
നന്നായി വഴറ്റിയ ശേഷം എല്ലാ പൊടികളും ചേർത്തു നന്നായി മൂപ്പിക്കുക..ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇതിലേക്ക് തക്കാളി അരിഞ്ഞതും,കോഴിക്കഷ്‌ണങ്ങളും ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കി യോജിപ്പക്കുക.ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്തു യോജിപ്പിച്ചു പാത്രം അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.വെന്ത ശേഷം ഗര മസാല ചേർക്കുക..ഒന്നാം പാലും ചേർത്ത് യോജിപ്പിച്ചു നന്നായി ചൂടായാൽ അടുപ്പിൽ നിന്ന് വാങ്ങി വെക്കാം.
തിളക്കണ്ട ആവശ്യം ഇല്ല കറിക്ക് അനുസരിച്ചു തേങ്ങാപ്പാൽ കൂട്ടി എടുക്കാം..
കോഴിക്കറി തയ്യാർ.
PC:instagram.com/Macaron_Gal