
ആവശ്യമായ സാധനങ്ങൾ :
- വടകപ്പുളി നാരങ്ങ – 1
- പച്ചമുളക് -3
- വാളൻപുളി -ഒരു നെല്ലിക്ക വലുപ്പം
- മഞ്ഞപ്പൊടി
- മുളക്പൊടി
- കായപ്പൊടി 1/4tsp
- ഉലുവ വറുത്തു പൊടിച്ചത് 1/4tsp
- ശർക്കര
- വെളിച്ചെണ്ണ ആവശ്യത്തിന്
- വെള്ളം
- കടുക്
- വറ്റൽമുളക്
- കറിവേപ്പില
- ഉപ്പ്
പാചക രീതി :
നാരങ്ങ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വെക്കുക.
1/2കപ്പ് വെള്ളത്തിൽ പുളി ഇട്ട് കുതിർത്തു, പിഴിഞ്ഞ് ചണ്ടി മാറ്റി വെക്കുക.
ഒരു പാനിലേക്ക് പുളി പിഴിഞ്ഞ വെള്ളവും 1/2കപ്പ് പച്ചവെള്ളവും കൂടി ചേർക്കുക. ഇതിലേക്ക് പൊടികളും കൂടി ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം ഉപ്പും ശർക്കരയും ചേർക്കാം. ശർക്കര അലിഞ്ഞു വന്നതിനുശേഷം നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ചു സമയം അടച്ചുവെച്ചു നാരങ്ങ വേകുന്നവരെ പാചകം ചെയ്തെടുത്തതിന് ശേഷം തീ അണക്കുക.
ഇനി വേറൊരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ചു നാരങ്ങയിലേക്ക് ചേർക്കുക.
നാരങ്ങ കറി തയ്യാർ.
PC: instagram.com/frames_of_flavors