ചേരുവകൾ
- ഇഡ്ഡലി റൈസ് /പൊന്നി അരി – 4 കപ്പ്
- ദോശ /ഇഡ്ലി മാവ് 2ടേബിൾസ്പൂൺ
മാവ് തയാറാക്കേണ്ട വിധം
- അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന് ശേഷം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.
- അരി നാല് തൊട്ട് അഞ്ച് മണിക്കൂർ വരെയും ഉഴുന്ന് മൂന്ന് മണിക്കൂർ നേരവും കുതിർത്തുക.
- മൂന്ന് മണിക്കൂർ കഴിഞ്ഞു ഉഴുന്നിന്റെ വെള്ളം എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക.
- അവൽ ഒരു പ്രാവശ്യം കഴുകിയാൽ മതി.
- ഉഴുന്ന് ഒരു കപ്പിന് ഒന്നര കപ്പ് വരെ വെള്ളം ചേർത് നല്ലതു പോലെ അരയ്ക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച വെള്ളം ചേർത്ത് അരയ്ക്കണം.
- ഉഴുന്ന് ചൂടാവാതെ സോഫ്റ്റ് ആയി അരഞ്ഞിട്ടുണ്ടെങ്കിൽ മാവിന് മുകളിൽ കുറെ കുമിളകൾ ഉണ്ടാവും.
- ഉഴുന്ന് ചൂടായിട്ടുണ്ടെങ്കിൽ ഇഡ്ഡലി സോഫ്റ്റാകില്ല.
- വെള്ളം ആവശ്യത്തിന് ഒഴിച്ചില്ല എങ്കിൽ ഇഡ്ഡലി കട്ടി ഉള്ളതായി മാറും.
- കുതിർത്ത് വച്ച അരി റവയുടെ പരുവത്തിൽ അരച്ചെടുക്കുക.
- രണ്ട് കപ്പ് അരിയ്ക്കു മുക്കാൽ കപ്പ് വെളളം മതിയാകും. തീരെ അരഞ്ഞു പോകരുത്
- അവൽ നന്നായി അരച്ചെടുക്കുക
- ശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് മാവ് നല്ലത്പോലെ കൈകൊണ്ടു കലക്കുക.
- ഉഴുന്നും അരിയും നല്ലപോലെ മിക്സ് ആകാൻ രണ്ട് മിനിറ്റ് ഒരേ പോലെ കലക്കണം.
- മാവ് പുളിയ്ക്കാൻ വയ്ക്കുക 5 മണിക്കൂർ തൊട്ട് 7 മണിക്കൂർ വരെ
- മാവ് പുളിച്ചു വന്നതിന് ശേഷം ഒരു ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി ആവശ്യത്തിന് ഉപ്പും ഇട്ട് മാവ് കോരി ഒഴിയ്ക്കുക.
- അഞ്ച് തൊട്ട് ഏഴു മിനിറ്റ് വരെ ആവിയിൽ വേവിയ്ക്കുക. ബാക്കിയുള്ള മാവ് (ഉപ്പ് ചേർക്കാതെ) ഫിഡ്ജിൽ സൂക്ഷിക്കാം.
PC: https://www.instagram.com/plates_and_roads