ചേരുവകൾ

  • ബീഫ് കഷ്ണങ്ങളാക്കിയത് – 1 കിലോഗ്രാം
  • ചെറിയ ഉള്ളി – 1 കപ്പ്
  • സവാള – 1 കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
  • പച്ചമുളക് – 3 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • തക്കാളി – 1 കപ്പ്
  • മുളക്പൊടി – 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – അരടീസ്പൂൺ
  • ഗരം മസാല – അരടീസ്പൂൺ
  • കുരുമുളക്പൊടി – അരടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങാക്കൊത്ത് – 1 ടേബിൾസ്‌പൂൺ
  • ചെറിയ ഉള്ളി അരിഞ്ഞത് – 2-3 എണ്ണം
  • വറ്റൽമുളക് – 2 -3 എണ്ണം
  • വെളിച്ചെണ്ണ – 3 – 4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ബീഫ് ഉപ്പ് ,മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്ത് മാരിനേറ്റ് ചെയ്യുക.
  • ഇത് ഒരു പ്രഷർ കുക്കറിൽ അരക്കപ്പ് വെള്ളമൊഴിച്ചു 4 – 5 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, സവോളയും ചേർത്ത് വഴറ്റിയെടുക്കുക.
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
  • തക്കാളി ചേർത്ത് നന്നായി വഴന്നു വരുമ്പോൾ ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്,ഗരം മസാലയും ചേർത്ത് കൊടുത്തു മസാലയുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.
  • ഇതിലേക്കു വേവിച്ചുവച്ച ബീഫ് ചേർത്ത് മൂടിവെച്ചു 15 മിനിറ്റ് നന്നായി വേവിച്ചെടുക്കുക.
  • മുകളിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം .
  • മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ തേങ്ങാക്കൊത്ത്, ചെറിയഉള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റൽമുളകും ചേർത്ത് മൂപ്പിച്ചെടുക്കുക.
  • ഇത് ബീഫ് റോസ്റ്റിലേക്കൊഴിച്ച് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക .
  • സ്‌പൈസി ബീഫ് റോസ്റ്റ് റെഡി.
    PC : Instagram.com/anishyaskitchen

Leave a comment

Your email address will not be published. Required fields are marked *