ആവശ്യമുള്ള സാധനങ്ങള്‍

  • ജീരകശാല അരി (കൈമ അരി)- 2 കപ്പ്‌
  • നെയ്യ് – 5 ടീസ്പൂണ്‍
  • അണ്ടിപ്പരിപ്പ്‌ – 15 എണ്ണം
  • ഉണക്ക മുന്തിരി- ഒരു പിടി
  • നീളത്തില്‍ അറിഞ്ഞ സവാള- 4 കപ്പ്‌
  • ഗ്രാമ്പു- 4 എണ്ണം
  • കറുവ പട്ട- രണ്ട് ചെറിയ കഷ്ണം
  • ഏലയ്ക്ക- 4 എണ്ണം
  • പെരുംജീരകം – അര സ്പൂൺ
  • ഉപ്പ്‌- ആവശ്യത്തിനു
  • മല്ലിയില – അര കെട്ട്
  • വെള്ളം – 4 കപ്പ്‌

പാചകം ചെയുന്ന വിധം

  • അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പത്രത്തില്‍ നെയ്‌ ഒഴിച്ച് ചൂടാകുമ്പോള്‍ അതിൽ രണ്ടു സാവാള അരിഞ്ഞത് ഇട്ടു മൂപ്പിച്ച്‌ മാറ്റി വെക്കുക (സാവാള മൂപ്പിക്കുമ്പോൾ അൽപ്പം ഉപ്പ് ചേർക്കണം).
  • ആ നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും മൂപ്പിച്ച് മാറ്റിവെക്കുക. ശേഷം പെരുംജീരകം, കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക.
  • ഇതിലേക്ക് ബാക്കി അരിഞ്ഞ സവാള ഇട്ടു വഴറ്റുക.
  • വഴന്നു വരുമ്പോള്‍ വെള്ളം വാലാന്‍ വെച്ചിരിക്കുന്ന അരിയും കൂടെ ഇട്ടു തുടരെ ഇളക്കുക.
  • (നെയ്യ് അൽപ്പം കൂടി ഒഴിച്ചിട്ട് വേണം അരി ചേർക്കുവാൻ).
  • അരി നല്ലപോലെ മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേര്‍ത്ത അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക.
  • വെള്ളം വറ്റി തോര്‍ന്നു വരുമ്പോള്‍ ചോറ് ഇളക്കി കുടഞ്ഞു എടുക്കുക.
  • ഇതിന്റെ മുകളിൽ അൽപ്പം നെയ്യും, മല്ലിയില അരിഞ്ഞതും മൂപ്പിച്ച സവാളയും ആണിപ്പരിപ്പും മുന്തിരിയും ഇടുക.
  • എന്നിട്ടു പത്രം അടച്ചു 5 മിനിറ്റ് ചെറു തീയിൽ വെക്കുക.
  • നെയ്ച്ചോര്‍ റെഡി.
  • ഇതു ചിക്കൻ , മട്ടൺ കറിയുടെ കൂടെ കഴിക്കാം.

PC : Instagram.com/_the_tasty_tales

Leave a comment

Your email address will not be published. Required fields are marked *