Categories
Nonveg Recipe

നെയ്‌മീൻ ഫ്രൈ ചെയ്തെടുക്കാം കിടിലൻ രുചിയിൽ

ചേരുവകള്‍ :-

  • നെയ്മീന്‍ -അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം.)കഷ്ണങ്ങലാക്കിയത്
  • മുളകുപൊടി-ഒരു ടീസ്പൂണ്‍
  • നാരങ്ങ നീര് -മുക്കാല്‍ ടീസ്പൂണ്‍
  • തയിര്‍-ഒരു ടീസ്പൂണ്‍(അധികം പുളിയില്ലാത്തത് )
  • പച്ചമുളക്-ഒന്ന്‍
  • ഇഞ്ചി-കാല്‍ ഇഞ്ചു കഷ്ണം
  • വെളുത്തുള്ളി-മൂന്ന്‍ അല്ലി
  • കുഞ്ഞുള്ളി-നാല്
  • മല്ലിയില-രണ്ടു കൊത്ത്
  • കറിവേപ്പില-ഒരു തണ്ട്
  • ഗരംമസാല-അര ടീസ്പൂണ്‍
  • ജീരകം-അര ടീസ്പൂണ്‍
  • ഉപ്പ്-ആവശ്യത്തിനു
  • എണ്ണ-വറുക്കാന്‍ ആവശ്യമായത്

ചെയേണ്ട വിധം :-

മീന്‍ കഴുകി ഊറ്റി വക്കുക..എണ്ണയും മീനും ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക..വെള്ളം അല്പം പോലും ചേര്‍ക്കരുത്.ഈ അരപ്പ് മീനില്‍ നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോള്‍ പുരട്ടിവച്ച മീന്‍ കഷ്ണങ്ങള്‍ ഇട്ടു പൊടിഞ്ഞു പോവാതെ രണ്ടു വശവും മോരിയുന്നവരെ വറുത്തു കോരുക..ചൂടോടെ ചോറിനൊപ്പം വിളമ്പാം .

PC:instagram.com/smitha_vinod

Leave a comment

Your email address will not be published. Required fields are marked *