Categories
Uncategorized

സദ്യ സ്പെഷ്യല്‍ നാടന്‍ പൈനാപ്പിൾ പച്ചടി 

ചേരുവകൾ

  • പൈനാപ്പിൾ 1 കപ്പ്‌ ( ചെറുതായി കൊത്തി അരിഞ്ഞത് )
  • തേങ്ങ ചിരകിയത് 1/2 കപ്പ്‌
  • ജീരകം 1 tspn
  • മഞ്ഞൾപൊടി 1/2 ടീസ്പൂൺ
  • പച്ചമുളക് 2 എണ്ണം വലുത്
  • ഉപ്പ് പാകത്തിന്
  • കറിവേപ്പില 3 തണ്ട്
  • കടുക് 2 ടീസ്പൂൺ
  • വറ്റൽ മുളക് 2 എണ്ണം
  • എണ്ണ 2 ടേബിൾ സ്പൂൺ
  • പഞ്ചസാര 1 നുള്ള്
  • തൈര് 2 ടേബിൾ സ്പൂൺ

ഉണ്ടാക്കുംവിധം

  • പൈനാപ്പിൾ ഉപ്പ് മഞ്ഞൾപൊടി ചേർത്ത് അല്പം വെള്ളം ഒഴിച്ച് വേവിച്ചു എടുക്കണം.
  • തേങ്ങ ജീരകം പച്ചമുളക് അല്പം വെള്ളം കൂടി ഒഴിച്ച് നല്ലപോലെ അരച്ച് എടുക്കുക
  • ഇനി പൈനാപ്പിൾ വേവിച്ചു വെച്ചിരിക്കുന്നതിലേക്കു തേങ്ങ അരച്ചത് കൂടി ചേർത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചു എടുക്കണം.
  • ഒരു നുള്ള് പഞ്ചസാര കൂടി ചേർക്കാം.കടുക് പൊട്ടിച്ചു വറ്റൽമുളക് കൂടി വറത്തു കറിക്ക് മീതെ ഒഴിച്ച് വിളമ്പാം.
  • തൈര് ഒഴിച്ച് കറി വെക്കുന്നുണ്ടെങ്കിൽ തേങ്ങ ഇടുന്ന കൂടെ ഒഴിക്കണം.
  • പൈനാപ്പിൾ ചെറിയ പുളി ഉള്ളതിനാൽ തൈര് ഇട്ടും ഇടാതെയും കറി വെക്കാം.
https://www.instagram.com/jesis_kitchen_magic_/?

Leave a comment

Your email address will not be published. Required fields are marked *