ചേരുവകള്‍

  • മീന്‍ (ദശയുള്ളത്) -1/2 കിലോ
  • പച്ചമുളക് – 5
  • സവാള – 1
  • ഇഞ്ചി -ചെറിയ കഷണം
  • മുളകുപൊടി -1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  • കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
  • തേങ്ങാപ്പാല്‍ -1/2 കപ്പ് (ഒന്നാം പാല്‍)
  • തേങ്ങാപ്പാല്‍ -1 കപ്പ് (രണ്ടാം പാല്‍)
  • കറിവേപ്പില -2 ഇതള്‍
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • മീന്‍ വൃത്തിയായി കഴുകി കഷണങ്ങളാക്കി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് പുരട്ടി വയ്ക്കുക. അര മണിക്കൂറിനുശേഷം എണ്ണ ചൂടാക്കി പാകത്തിന് വറുത്തെടുക്കാം.
  • ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.അതിനുശേഷം അരിഞ്ഞു വെച്ച ഇഞ്ചിയും പച്ചമുളകും രണ്ടാം പാലും ചേര്‍ത്ത് തിളപ്പിക്കാം.
  • നന്നായി തിളച്ചതിനുശേഷം വറുത്തുവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക.
  • അതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി വെക്കാം.
  • സ്വാദിഷ്ടമായ ഫിഷ് മോളി റെഡി.
    PC : Instagram.com/the_original_foods

Leave a comment

Your email address will not be published. Required fields are marked *