ചേരുവകള്‍

  •  മുട്ട-4
  •  കടലമാവ്-ആവശ്യത്തിന്
  •  മുളകുപൊടി- 1 ടീസ്പൂണ്‍
  •  മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
  •  കായപ്പൊടി- 1/2 ടീസ്പൂണ്‍
  •  ഉപ്പ് – ആവശ്യത്തിന്
  •  വെള്ളം- ആവശ്യത്തിന്
  •  വെളിച്ചെണ്ണ- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

  • മുട്ട പുഴുങ്ങി എടുക്കുക. ചൂടാറുമ്പോള്‍ തോട് പൊളിച്ചെടുക്കുക. അതിനു ശേഷം ഒരു ചകിരിനാരുപയോഗിച്ചു മുട്ടയെ നീളത്തില്‍ രണ്ടായി മുറിച്ചു മാറ്റി വെക്കുക. മുറിക്കുമ്പോള്‍ മുട്ട ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.
  • ബജി മാവുണ്ടാക്കാനായി ആദ്യം കടലമാവ് ഒരു പാത്രത്തില്‍ എടുത്തു, മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപോടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ട കെട്ടാതെ ഇരിക്കാന്‍ കൈ കൊണ്ട് നല്ലത് പോലെ ഉടച്ചെടുക്കണം.
  •  മുറിച്ചു വെച്ചിരിക്കുന്ന മുട്ട ഓരോന്നായി ബജിമാവില്‍ മുക്കിയെടുക്കുക. മാവ് നല്ലത് പോലെ മുട്ടയില്‍ പൊതിഞ്ഞു എണ്ണയില്‍ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.
  • ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മുട്ട എണ്ണയില്‍ വറുക്കുമ്പോള്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ചെറിയ തീയില്‍ വറക്കുനതാണ് നല്ലത്.
    PC : Instagram.com/homechef_noumy

Leave a comment

Your email address will not be published. Required fields are marked *